Tuesday, May 15, 2012

Milk......Milkey

പാല്‍ ശുദ്ധമായതോ?

പ്രിയ സുഹൃത്തുക്കളെ, നാം ഇന്ന്‌ നിത്യവും ഉപയോഗിക്കുന്ന പാല്‍ ശുദ്ധമായതല്ല എന്ന്‌ ഏവര്‍ക്കും അറിയാം. ശുദ്ധമായത്‌ എവിടെ കിട്ടും.? ഏതായാലും പായ്‌ക്കറ്റ്‌ പാല്‍ ശുദ്ധമായതല്ല. അതില്‍ ഏല്ലാ കമ്പനിക്കാരും കെമിക്കലുകള്‍ ചേര്‍ക്കുന്നുണ്ട്‌ എന്നത്‌ സത്യം

അല്‌പകാലം മുമ്പുവരെ ഒരു വീട്ടില്‍ ഒരു പശു എന്നകണക്കിന്‌ ഉണ്ടായിരുന്നു. എ്‌ന്നാല്‍ ഈ വര്‍ത്തമാനകാലത്ത്‌ അത്‌ സാധ്യമല്ലാതെ വരുന്നു. കാരണം നമുക്ക്‌ പശുവി്‌നെ വളര്‍ത്തനുള്ള സമയം ഇല്ലെന്നത്‌ സത്യം. അല്‌പം കഷ്ടപ്പാടുള്ള പണിയാണ്‌. മാത്രമല്ല പശുവളര്‍ത്തലിന്‌ അട്‌ിസ്ഥാനമായി വേണ്ടത്‌ നമുക്ക്‌ മൃഗങ്ങളോടുള്ള സ്‌നഹമാണ്‌., താല്‌പര്യമാണ്‌. മറ്റൊന്ന്‌ ഇവയ്‌ക്കായി സമയം കണ്ടെത്തുക എന്നതും. സ്‌നേഹമുണ്ടെങ്കില്‍ സമയം കണ്ടെത്തും.

ഇന്ന്‌ അല്‌പമെങ്കിലും പശുവളര്‍ത്തുന്നവരാകട്ടെ പശുവിന്‌ ഗുണനിലവാരം ഉണ്ടെന്ന്‌ പറയുന്ന കാലിത്തീറ്റയാണ്‌ നല്‍കുന്നത്‌. ഈ കാലിത്തീറ്റയിലാകട്ടെ കൃത്രിമമായ പല സാധനങ്ങളും ചേര്‍ത്താണ്‌ ഉണ്ടാക്കുന്നത്‌. ഇവയാകട്ടെ പശുവിനും അതില്‍നിന്നുള്ള ഉല്‌പന്നങ്ങള്‍ക്കും പ്രകൃതിദത്തമായ ഗുണങ്ങളെ ഇ്‌ല്ലാതാക്കാന്‍ ഉപകരിക്കുന്നു.

പ്രകൃതിക്ക്‌ അനുസരണമായി വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാന്‍ നമുക്ക്‌ ആവശ്യമായ പ്രചരണം ഉണ്ടായാലെ ഗുണനിലവാരമുള്ള ഭഷ്യവസ്‌തുക്കള്‍ ലഭിക്കുകയുള്ളൂ. പാല്‍, മുട്ട, മാംസം എന്നിവ ഇന്ന്‌ യാതൊരു ഗുണനിലവാരവും ഇല്ല. പച്ചക്കറികളുടെ കാര്യം പറയുകയും വേണ്ട.

ഇത്തരം കാര്യങ്ങളില്‍ പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ എഴുതുക. പ്രകൃതിദത്തമായ, ആരോഗ്യത്തിന്‌ ഹാനികരമല്ലാത്തവിധത്തില്‍ പാല്‍ മുട്ട, മത്സ്യം മാംസം എന്നിവയെ ഉത്‌പാദിപ്പിക്കാനും അതുവഴി മനുഷ്യന്‌ ദോഷകരമല്ലാത്ത ഭഷ്യവസ്‌തുക്കളെ വിപണനം ചെയ്യാനും നാം എടുക്കേണ്ട നടപടികള്‍ എന്തെല്ലാം.? ഇവ നമ്മുടെ ആരോഗ്യ സുരക്ഷയ്‌ക്‌്‌ അനിവാര്യമാണോ?

നിങ്ങളുടെ അഭിപ്രായങ്ങളും ചര്‍ച്ചകളും ഉണ്ടാകട്ടെ.

ആരോഗ്യ ജനത.....നമ്മുടെ ലക്ഷ്യം.

No comments: