വേദഗ്രന്ഥത്തിലെ അടിസ്ഥാന തത്ത്വം?
യേശദേവന്റെ ജനനകാലത്ത് റബ്ബി ഹില്ലേല്‍ പാലസ്തീനിലെ പ്രസിദ്ധനായ ഒരു നിയമപണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ മറ്റുള്ളവരേതിനാക്കാള് മനുഷ്യത്വപരമായിരുന്നു.
ഒരിക്കല്‍ ഒരു സംഭവമുണ്ടായി. നിയമങ്ങള്‍ കര്‍ക്കശമായി വ്യാഖ്യാനിച്ചുവന്നിരുന്ന ഒരു വിഭാഗത്തിന്റെ നേതാവായിരുന്ന ഷമ്മായുടെ അരികില്‍ യഹൂദനല്ലാത്ത ഒരുവന് വന്നുപറഞ്ഞു. എനിക്ക് യഹൂദമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവന്നാല്‍ കൊള്ളാമെന്നുണ്ട്. എന്നാല്‍ ജറുസലേമില്‍ അധികസമ.യം കഴിയാന്‍ സൗകര്യമില്ല. അതുകൊണ്ട് അല്പസമയത്തിനുള്ളില് വേദഗ്രന്ഥമായ പഞ്ചഗ്രന്ഥിമുഴുവന് പഠിപ്പിക്കാമോ?
ഷമ്മാ അയാളെ ശാസിച്ചു പറഞ്ഞയച്ചു. പുഞ്ചഗ്രന്ഥി പഠിക്കണമെങ്കില്‍ അനേക വര്‍ഷമെടുക്കും. അതിനു സൗകര്യമെങ്കില്‍ വരുക. പഠിപ്പിക്കാം എന്നായിരുന്നു ഷമ്മായുടെ ന്യായം. അയാള്‍ ഇതേ ചോദ്യവുമായി റബ്ബി ഹില്ലേലിനെ സമീപിച്ചു. അദ്ദേഹം അയാളോടു പറഞ്ഞു...... നിനക്ക് അഹിതകരമാകുന്നതൊന്നും മറ്റുള്ളവര്‍ക്ക് ചെയ്യരുത്. ഇതാണ് പഞ്ചഗ്രന്ഥിയുടെ സര്‍വ്വസ്വം. ബാക്കി വ്യാഖ്യാനങ്ങളാണ്. ....... അദ്ദേഹം പറഞ്ഞു.
നാം പലപ്പോഴും മതഗ്രന്ഥങ്ങള്‍, വേദങ്ങള്‍ പഠിക്കാന്‍ അധിക സമയവും ബുദ്ധിയും പ്രയോഗിക്കുന്നു. സത്യത്തില്‍ എന്താണ് ഇവയിലെല്ലാം പറയുന്നത്. പ്രപഞ്ചത്തെ നയിക്കുന്ന ഒരു ശക്തിയുണ്ട്. അതിന് ജനന മരണങ്ങളില്ല. അത് ശരീരം സ്വീകരിച്ചതാണ് നിന്റെ ഉള്ളില്‍ ഇരിക്കുന്നത്. ശരീരം നശ്വരമാണ്. മോശമാകുമ്പോള്‍ അത് ഉപേക്ഷിച്ച് ആത്മാവ് വേറേ ശരീരം സ്വീകരിക്കും. അല്ലെങ്കില്‍ പ്രപഞ്ച ശക്തിയില്‍ ചേരും. പ്രപഞ്ച ശക്തിയായിരിക്കുന്ന അള്ളാഹു.......കര്‍ത്താവ്.......പിതാവ്.....ബ്രഹ്മം.......ജഗതീശ്വരന്.........അത് നീ തന്നെയാണ്. നന്മ ചെയ്യുക........ഈ ശക്തിയില്‍ ലയിക്കാം. നന്മയെന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവം ഇല്ലാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക. ഇതില്‍ കൂടുതല്‍ എന്താണ് മതം പറയുന്നത്.
മതഗ്രന്ഥത്തില്‍ ഇതില്‍ കൂടുതല്‍ പറയുന്നതെല്ലാം റബ്ബി ഹില്ലേല്‍ പറഞ്ഞപോലെ ഈ തത്ത്വങ്ങളെ നമുക്ക് മനസ്സിലാക്കിത്തരുന്നതിനുള്ള വ്യാഖ്യാനങ്ങളാണ്. പലതരത്തിലുള്ള കഥകള്‍ ഉപകഥകള്‍ അങ്ങെനെ പോകുന്നു.
ഈ ജന്മത്തിലും ഇതു കഴിഞ്ഞുള്ള ഏതെങ്കിലും ഒരു അവസ്ഥയുണ്ടെങ്കില്‍ അവിടെയും പരമസുഖമായിരിക്കുക എന്നതിനെ മുന്നില്‍ കണ്ടുള്ള കര്‍മ്മങ്ങളാണ് എല്ലാ മതവും ലക്ഷ്യമാക്കുന്നത്.
ഭൗതികമായ സുഖവും ആത്മീയമായ സുഖവും മതം വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍ ചില മതസ്തര്‍ ഇതിനു കൊടുക്കുന്ന വ്യാഖ്യാനമാണ് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ഗീതയിലാണെങ്കില് തത്ത്വങ്ങളെ കൃഷ്ണന് അനാവരണം ചെയ്തശേഷം അര്ജ്ജുനന് കൊടുക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. ഞാന്‍ പറഞ്ഞു കേട്ടതില്‍നിന്ന് നിനക്ക് നിന്റെ ബുദ്ധിക്ക് യുക്തമായതിനെ തിരഞ്ഞെടുക്കുക ബാക്കി വിട്ടുകളയുക. അര്ജ്ജുനന് ബുദ്ധിക്ക് ഏകാഗ്രത വന്നവനായിരുന്നു. എന്നാല്‍ നമ്മുടെ അവസ്ഥ അതല്ലല്ലോ. അനുഭവത്തില്‍നിന്നുപോലും നാം പാഠം ഉള്‍ക്കൊള്ളുന്നില്ല എന്നതല്ലേ സത്യം.
വലിയ പഠനങ്ങളല്ല സാരാംശമാണ് നമുക്ക് ആവശ്യം. അറിയേണ്ടതുമാത്രം അറിയുക. അറിഞ്ഞതിനെ ചിന്തിക്കുക. ചിന്തിച്ച് ഉറപ്പിച്ചതിനെ പ്രവര്‍ത്തിക്കുക. മറ്റുള്ളവര്‍ക്ക് കൊടുക്കുക. ഷമ്മായെപ്പോലുളള പണ്ഡിതന്മാരില്നിന്ന് നമുക്ക് ലഭിക്കാനൊന്നുമില്ല. യഥാര്‍ത്ഥ പണ്ഡിതന്മാര് നമുക്ക് ജ്ഞാനം നല്‍കും. അവരാണ് നമുക്ക് വഴികാട്ടി.